Latest NewsNattuvartha

ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

ആൾട്ടോ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം

കൊടിയത്തൂർ: ബൈക്കപകടം, കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ചെറുവാടി തേനങ്ങാപറമ്പ് പരപ്പിൽ സൈനുദ്ദീന്റെ മകൻ ഷബീം (19) ആണ് മരിച്ചത്.

കൊടിയത്തൂർ . തേനങ്ങാപറമ്പിൽനിന്നും റംസാൻ വിഭവങ്ങൾ വിൽപ്പനയ്ക്കായി കൂട്ടുകാരനോടൊത്ത് ബൈക്കിൽ ചെറുവാടിയിലേക്ക് കൊണ്ടുപോകുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു . ആൾട്ടോ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം .

ശക്തമായ ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെയും കാറിന്റെയും മുൻഭാഗം തകർന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് നിഹാൽ (14) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ യാത്രികനും സാരമായ പരുക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button