Latest NewsIndia

വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ 18 ഇനി വിദേശത്തും ഓടും

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലേക്കുമാണ് ട്രെയിന്‍ 18 യുടെ സെറ്റുകളും കോച്ചുകളും കയറ്റുമതി ചെയ്യുന്നത്.

പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രെയിന്‍ സെറ്റുകള്‍ ഇനി വിദേശത്തേക്ക്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലേക്കുമാണ് ട്രെയിന്‍ 18 യുടെ സെറ്റുകളും കോച്ചുകളും കയറ്റുമതി ചെയ്യുന്നത്. റെയില്‍വേയ്ക്ക് ലഭിച്ച ഏറ്റവും മികച്ച നേട്ടമാണിത്.

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയ്ക്ക് വരും വര്‍ഷങ്ങളില്‍ വലിയ അഭിവൃദ്ധി ഉണ്ടാകുമെന്നും ഇന്ത്യയിലെ ആവശ്യങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയെന്നും റോളിംഗ് സ്റ്റോക്ക് അംഗമായ രാജേഷ് അഗര്‍വാള്‍ പറഞ്ഞു.മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ട്രെയിന്‍ 8 മണിക്കൂര്‍ കൊണ്ടാണ് വാരണാസിയില്‍ എത്തുന്നത്. എക്സ്പ്രസില്‍ 16 എയര്‍ കണ്ടീഷന്‍ കോച്ചുകളുളളതില്‍ ഇതില്‍ 2 എണ്ണം എക്സിക്യൂട്ടീവ് ക്ലാസാണ്.

1,128 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്രചെയ്യാനാകും. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 15ന് ഡല്‍ഹിയില്‍ മുതല്‍ വാരണാസി വരെയായിരുന്നു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി ഓട്ടം.ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്ലെറ്റ് സംവിധാനം എന്നിവയുമുണ്ട്.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുതല്‍ മുടക്കില്‍ 18 മാസം കൊണ്ടാണ് പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍ നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button