ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനൊപ്പം തമിഴ്‌നാടിനും നാളെ നിര്‍ണായക ദിനം. തമിഴ്നാടിന്റെ ഭരണം ആര്‍ക്കെന്ന് നാളെ അറിയാം. ഈ തെരഞ്ഞെടുപ്പിനിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ അധികാരമാറ്റം തന്നെയുണ്ടാകാവുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാട്.
22 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അണ്ണാ ഡി എം കെയുടെ എടപ്പാടി സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് പ്രവചനം. 235 അംഗ നിയമസഭയില്‍ നിലവില്‍ 114 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 വേണം. അതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളില്‍ നാലെണ്ണം കൂടി പിടിച്ചെടുത്താല്‍ മതിയാകും. പക്ഷെ, അവിടെയും സര്‍ക്കാരിനൊരു പ്രതിസന്ധിയുണ്ട്. 114 ല്‍ 6 പേരെങ്കിലും വിമത നേതാവും ശശികലയുടെ അനന്തരവനുമായ ടി ടി വി ദിനകരനോട് അനുഭാവ0 പുലര്‍ത്തുന്നവരാണ്.’ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്ന് സര്‍വേകള്‍ . സര്‍വേഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Post Your Comments