ചെന്നൈ: അടുത്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു കഴിയുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിൽ നിന്നും പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ നടന്ന ഒരു ഇഫ്താര്‍ വിരുന്നിനിടെ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
‘ഇത്തവണത്തെ ഇഫ്താര്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമാണ്. കാരണം, എന്താണോ നമ്മള്‍ പറഞ്ഞത്, അതു നാളെ സാധ്യമാകാന്‍ പോവുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലംപതിക്കാന്‍ പോവുകയാണ്.’
ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന തരത്തിൽ എക്‌സിറ്റ് പോളുകൾ പുറത്ത് വന്നിരുന്നെങ്കിലും ഇതിനെയെല്ലാം സ്റ്റാലിൻ തള്ളി. ഇവ കൃത്രിമമായി സൃഷ്‌ടിച്ചവയാണെന്നായിരുന്നു സ്റ്റാലിന്റെ വാദം.
‘എക്‌സിറ്റ് പോള്‍ യഥാര്‍ഥമല്ല. ഒരാളുടെ ഉത്തരവിന്മേല്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. നമുക്കനുകൂലമായ കണക്കുകളുണ്ടായാല്‍ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാകും. നമ്മള്‍ നമ്മുടെ മനസ്സ് മാറ്റേണ്ടതില്ല. ഇതൊരു തുടക്കമാണെന്നു ഞാന്‍ പറഞ്ഞല്ലോ. നാളെയും അങ്ങനെ തന്നെയെയായിരിക്കും. ദല്‍ഹിയിലേക്കു പോകാനുള്ള ഒരു സാധ്യത ഏതുസമയവുമുണ്ട്.’- അദ്ദേഹം പറഞ്ഞു
തമിഴ്‌നാട്ടിൽ കോൺഗ്രസും സിപിഎമ്മുമായി സഖ്യത്തിലാണ് സ്റ്റാലിൻ മത്സരിച്ചത്. ഡി എം കെ 20 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും സിപിഎം 2 സീറ്റിലും മത്സരിച്ചു.
Post Your Comments