കൊച്ചി : ഓണ്‍ലൈന്‍ തട്ടിപ്പ് , സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം . ഓണ്‍ലൈന്‍ വഴിയും ഫോണില്‍ വിളിച്ചും ഹോട്ടലുകളില്‍ നിന്നു ഭക്ഷണം ബുക്ക് ചെയ്തശേഷം അക്കൗണ്ടില്‍ നിന്നു പണം തട്ടുന്ന സംഭവം വ്യാപകമായതോടെയാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്ത്െത്തിയത്. പ്രത്യേകിച്ച് വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുനമ്പം പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് അക്കൗണ്ട് വഴി പേയ്മെന്റ് സ്വീകരിച്ച് ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകാരാണ് കൂടുതല്‍ ജാഗരൂകരാകേണ്ടത്. ചെറായി- പറവൂര്‍ മേഖലയില്‍ ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
പേയ്മെന്റിനായി അക്കൗണ്ട് നമ്പറും ഡെബിറ്റ് കാര്‍ഡ് നമ്പറുമെല്ലാം ഇവര്‍ക്ക് കൈമാറേണ്ടി വരുന്നതിനാല്‍ ഫോണില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരില്‍ മുന്‍പരിചയമോ,അടുത്ത് പരിചയമോ ഉള്ളവര്‍ക്ക് മാത്രം ഭക്ഷണം വിതരണം നടത്തുന്നതായിരിക്കും സുരക്ഷിതമെന്ന് മുനമ്പം എസ്.ഐ. എ . ഷഫീക്ക് പറയുന്നു.
Post Your Comments