KeralaLatest News

മ​ര​ടി​ലെ ഫ്ലാറ്റ് പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള സ​മ​യ​പ​രി​ധി; സു​പ്രീം​കോ​ട​തി ഉത്തരവ് ഇങ്ങനെ

ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച അ​ഞ്ച് ഫ്ളാ​റ്റുകൾ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം തേ​ടി ഉ​ചി​ത​മാ​യ​വേ​ദി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​രോ​ട് കോ​ട​തി​ക​ളും മ​റ്റു​സം​വി​ധാ​ന​ങ്ങ​ളും ക്ഷ​മി​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്കേ​ണ്ട കാ​ല​മാ​യെ​ന്നും സു​പ്രീം​കോ​ട​തി വി​ല​യി​രു​ത്തി.

ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തു​വ​രെ ഫ്‌​ളാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജൂ​ൺ ര​ണ്ടാം വാ​ര​ത്തി​നു​മു​ൻ​പ് ഫ്ളാ​റ്റ് പൊ​ളി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ൻ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണു ന​ട​പ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button