
മുംബൈ: ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പുറപ്പെട്ടു. ഇതിനു മുൻപു കളിച്ച രണ്ടു ലോകകപ്പുകളെക്കാൾ കടുത്തതാകും ഇംഗ്ലണ്ട് ലോകകപ്പ് എന്നാണു ക്യാപ്റ്റൻ വിരാട് കോഹ്‌ലി വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി എത്രയും വേഗം ഇഴുകിച്ചേരുക എന്നതാണ് ടീം ഇന്ത്യയുടെ വിജയമന്ത്രം. ലോകകപ്പിനു മുൻപുള്ള ഒരേയൊരു അനൗദ്യോഗിക സന്നാഹ മത്സരത്തിൽ ഇന്ന് വിൻഡീസ് ഓസ്ട്രേലിയയെ നേരിടും. മേയ് 24നു തുടങ്ങുന്ന ഐസിസി അംഗീകൃത സന്നാഹമത്സങ്ങൾക്കു പുറമേയുള്ള മത്സരം സതാംപ്ടനിലാണു നടക്കുന്നത്.
ലോകകപ്പിലെ സന്നാഹ മത്സരങ്ങൾ
മേയ് 24: പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക– ദക്ഷിണാഫ്രിക്ക
മേയ് 25: ഇംഗ്ലണ്ട്– ഓസ്ട്രേലിയ, ഇന്ത്യ– ന്യൂസീലൻഡ്
മേയ് 26: ദക്ഷിണാഫ്രിക്ക– വിൻഡീസ്, പാക്കിസ്ഥാൻ– ബംഗ്ലദേശ്
മേയ് 27: ഓസ്ട്രേലിയ– ശ്രീലങ്ക, ഇംഗ്ലണ്ട്– അഫ്ഗാനിസ്ഥാൻ
മേയ് 28: വിൻഡീസ്– ന്യൂസീലൻഡ്, ബംഗ്ലദേശ്– ഇന്ത്യ
(മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 3:00 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം)
Post Your Comments