ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റ ആദ്യസൂചനകള്‍ രാവിലെ തന്നെ അറിയാം . ഉച്ചയ്ക്ക് മുമ്പ് തന്നെ മുഴുവന്‍ ഫലങ്ങളും അറിയാം. വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ അവസാനം എണ്ണിയാല്‍ മതിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ രാവിലെ 10 മണിയോടെ വ്യക്തമാകും. ഉച്ചയ്ക്ക് ശേഷം ഫലങ്ങള്‍ വന്നുതുടങ്ങുമെന്നാണ് സൂചന.
രാത്രിയ്ക്ക് മുമ്ബ് മിക്ക മണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവിടാനാകും. അതിനുശേഷമാകും ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും 5 ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണുക. അതിനാല്‍ തന്നെ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പിന്നെ വിവിപാറ്റ് രസീതുകളിലെ വോട്ടെണ്ണലിന് പ്രസക്തി ഉണ്ടാകില്ല. അതേസമയം, രണ്ടായിരത്തില്‍ താഴെ വോട്ടുകളാണ് ഭൂരിപക്ഷമെങ്കില്‍ വിവിപാറ്റ് രസീതുകള്‍ നിര്‍ണ്ണായകമായെക്കാം.
Post Your Comments