ന്യൂഡൽഹി: ഞെട്ടിപ്പിക്കുന്ന മറ്റൊരു സർവേ ഫലവുമായി മാധ്യമ പ്രവർത്തകർ. രാജ്യത്തെ 101 മാധ്യമപ്രവർത്തകർ നടത്തിയ തെരഞ്ഞെടുപ്പ് സർവേ ഫലം എൻഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ അധികാരത്തിൽ എൻഡിഎ തന്നെ എത്തിയേക്കുമെന്നും സർവേ പറയുന്നു.
542 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പിൽ 253 സീറ്റുകൾ ബിജെപിയും സഖ്യകക്ഷികളും നേടും. കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി 152 സീറ്റ് ലഭിക്കും. മറ്റ് പാർട്ടികൾക്ക് ആകെ 134 സീറ്റ് ലഭിക്കുമെന്നും സർവേ പറയുന്നു.
കേരളത്തിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നാണ് പറയുന്നത്. 14 സീറ്റ് വലതുമുന്നണി കരസ്ഥമാക്കും. ഇടതുപക്ഷത്തിന് നാല് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും 101 റിപ്പോർട്ടേർസ് സർവേ പ്രവചിക്കുന്നു.
ഉത്തർപ്രദേശിൽ ബിജെപിക്ക് 46 സീറ്റ് നേടും, കോൺഗ്രസ് ആര് സീറ്റിലൊതുങ്ങും, എസ് പി ബി എസ പി സഖ്യം 28 സീറ്റിൽ വിജയിക്കും എന്നിങ്ങനെയാണ് കണക്ക്. രാജസ്ഥാനിൽ കോൺഗ്രസിന് ആരു സീറ്റ് ലഭിക്കുമ്പോൾ ബിജെപിക്ക് 18ഉം സീറ്റ് കിട്ടും. കർണ്ണാടകത്തിൽ ബിജെപിക്ക് 18 സീറ്റ് കിട്ടുമ്പോൾ കോൺഗ്രസിന് ഒൻപത് സീറ്റു കൊണ്ട് സംതൃപ്തിപെടേണ്ടി വരും
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 26 സീറ്റും ബിജെപിക്ക് 11 സീറ്റും കോൺഗ്രസിനും സിപിഎമ്മിനും നാല് സീറ്റുകൾ വരെയും ലഭിച്ചേക്കാമെന്നാണ് സർവേ പറയുന്നത്. മധ്യപ്രദേശിൽ ബിജെപിക്ക് 15 ഉം കോൺഗ്രസിന് 14ഉം സീറ്റ് കിട്ടും.
Post Your Comments