ശ്രീകണ്ഠപുരം: മുറിക്കും മുൻപേ തണ്ണിമത്തനില്‍നിന്ന് നുരയും പതയും. മലപ്പട്ടം മുനന്പുകടവ് പാലത്തിനു സമീപത്തെ എം.വി. നൗഷാദ് വാങ്ങിയ തണ്ണിമത്തനിൽനിന്നുമാണ് നുരയും പാതയും വന്നത്. ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്ന് വാങ്ങിയതായിരുന്നു ഇത്. ശബ്ദംകേട്ടു നോക്കിയപ്പോഴാണു തണ്ണിമത്തനില്‍നിന്ന് നുരയും പതയും ഒലിച്ചിറങ്ങുന്നതായി കണ്ടത്. തണ്ണിമത്തനില്‍ നിറമുണ്ടാക്കുന്നതിനു ചുവന്ന കളര്‍ കുത്തിവയ്ക്കുന്നതായി ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു ജില്ലയില്‍നിന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു.
Post Your Comments