ജിക്സര്‍ 250യ്‌ക്കൊപ്പം അടിമുടി മാറ്റത്തോടെ പുതിയ സുസുക്കി ജിക്സര്‍ SF 150യും വിപണിയിലെത്തിച്ച് സുസുക്കി. എല്‍.ഇ.ഡി ഹെഡ് ലാമ്പ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, ക്രോം തിളക്കമുള്ള ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ്, വിഭജിച്ച സീറ്റുകള്‍, പുത്തന്‍ ഗ്രാഫിക്സ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. ബൈക്കിന്റെ പിൻഭാഗത്തും കമ്പനി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
SF 150 -യുടെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 155 സിസി എയര്‍ കൂളിങ് എഞ്ചിന്‍ 8,000 rpm -ല്‍ 13.9 bhp കരുത്തും 6,000 rpm -ല്‍ 14 Nm torque ഉം പരമാവധി സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 146 കിലോയാണ് ആകെ ഭാരം. 1.09 ലക്ഷം രൂപയാണ് പുതിയ ജിക്സര്‍ SF 150യുടെ എക്സ് ഷോറൂം വില.
Post Your Comments