Latest NewsInternational

വിവാഹവിരുന്നും വിദേശയാത്രയും; മുറിവുണങ്ങും മുന്‍പ് ആഘോഷങ്ങളില്‍ മുഴുകി പ്രസിഡന്റ്

കൊളംബോ : ഈസ്റ്റര്‍ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ വേദന മാറും മുന്‍പ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായി രാജ്യത്തു വര്‍ഗീയ സംഘര്‍ഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലേക്കു തിരിച്ചു.

മകന്റെ വിവാഹം മുന്‍നിശ്ചയപ്രകാരം ഈ മാസം 9ന് തന്നെ നടത്തിയതും വിമര്‍ശനമുയര്‍ത്തി. ഭീകരാക്രമണം നടന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഷാങ്ഗ്രിലയില്‍ സല്‍ക്കാരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് മറ്റൊരു ആഡംബര ഹോട്ടലിലേക്കു മാറ്റിയെന്നു മാത്രം.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ഭീതിയില്‍ നിന്നും ആ ജനത ഇപ്പോഴും മുക്തി നേടിയിട്ടില്ല. ആക്രമണങ്ങള്‍ നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും വിവിധതരം സംഘര്‍ഷങ്ങളിലൂടെയാണ് ലങ്കന്‍ ജനത കടന്നു പോകുന്നത്. 258 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു ശേഷം മൂന്നാഴ്ച പിന്നിടുമ്പോഴാണ് വിവിധ ജില്ലകളില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സൈനിക വക്താവ് വ്യക്തമാക്കുമ്പോഴും ജനങ്ങള്‍ ഭീതിയിലാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടിയതായി നമന്ത്രി മംഗല സമരവീര പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button