കോഴിക്കോട്: തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ എസ്‍ഡിപിഐ പിന്തുണ യു ഡി എഫിനായിരുന്നുവെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസി വെളിപ്പെടുത്തി. അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് എതിരല്ലെന്നും എന്നാൽ ഇപ്പോൾ ന്യൂനപക്ഷം അകന്നെന്ന് അവർക്ക് തോന്നുന്നതിന്‍റെ കാരണം അവർ തന്നെയാണ് കണ്ടെത്തേണ്ടതെന്നും ഫൈസി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ മുസ്ലിം ലീഗിലെ പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറും മലപ്പുറം സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു.
എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെടിഡിസി ഹോട്ടലിൽ വച്ച് രാത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയാണ് വിവാദമായത്.
എന്നാൽ എസ് ഡി പിഐ പോലൊരു സംഘടനയുടെ സഹായത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചുവിടുന്നതാണെയിരുന്നു അന്നത്തെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വന്ന വാർത്തകളോട് മറ്റൊരു മുസ്‌ലിം ലീഗ് നേതാവായ എം കെ മുനീര്‍ പ്രതികരിച്ചത്. ഇതേസമയം നേമത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനാണ് വോട്ട് നൽകിയതെന്നും എസ്‍ഡിപിഐ പറഞ്ഞു
Post Your Comments