Latest NewsKerala

സ്‌കൂള്‍ ആരംഭത്തോടെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ

കോട്ടയം: സ്‌കൂള്‍ ആരംഭത്തോടെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പൊലീസിന്റെ സുരക്ഷാ പദ്ധതി. പുതിയ അധ്യനവര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷ ഉറപ്പു വരുത്താനാണ് പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായാണ് പോലീസ് എത്തുന്നത്.

രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഡ്രൈവര്‍മാരുടെ കാഴ്ചശക്തി, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ പരിശോധിക്കും. രണ്ടാംഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം നിഷേധിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരേയുള്ള കര്‍ശന നടപടി സ്വീകരിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കും. സ്‌കൂള്‍ വാഹനങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button