Latest NewsSaudi ArabiaGulf

ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും : ഒപെക് രാജ്യങ്ങളുടെ തീരുമാനം ഇങ്ങനെ

റിയാദ് : ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും. എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ തീരുമാനത്തോടെ ആഗോള വിപണിയില്‍ എണ്ണ വില കൂടുമെന്നല്ലാതെ കുറയാനിടയില്ല. എണ്ണ ഉത്പ്പാദനത്തിലെ നിയന്ത്രണം തുടരാന്‍ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു. എണ്ണ വിപണി അസ്ഥിരമായി തുടരുന്നതായി യോഗം വിലയിരുത്തി. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 1.3 ശതമാനം വര്‍ധിച്ച് ബാരലിന് വീണ്ടും 73 ഡോളര്‍ പിന്നിട്ടു.

റഷ്യയടക്കമുള്ള രാജ്യങ്ങളും നീക്കത്തിന് പിന്തുണ നല്‍കും. വിപണിയിലേക്ക് എണ്ണ കൂട്ടേണ്ട അനിവാര്യ സാഹചര്യമുണ്ടായാല്‍ മാത്രം വിതരണം കൂട്ടിയാല്‍ മതിയെന്നാണ് ഒപെകിലെ ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button