ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ നമോ ടിവി മിഴിയടയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലികളും മറ്റ് വോട്ടെടുപ്പ് പ്രചാരണങ്ങളും പ്രചരിപ്പിക്കാനായി ബിജെപി സ്പോണ്‍സര്‍ ചെയ്ത ചാനലാണിത്. ചാനല്‍ ഓഫ് എയര്‍ ആകുന്ന വിവരം പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്ലാ പ്രചരണങ്ങളും അവസാനിച്ച മെയ് 17-ഓടെയാണ് നമോ ടിവിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണ് നമോ ടിവി തുടങ്ങിയതെന്നും തെരഞ്ഞെടുപ്പ് പ്രചാരണം ംഅവസാനിച്ചതോടെ അതിന്റെ ആവശ്യമില്ലാതായെന്നും പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി. പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ ചാനല്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
നിശബ്ദപ്രചാരണത്തിന്റെ സമയത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കം സംപ്രേഷണം ചെയ്തെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നമോ ടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ചാനലിനെക്കുറിച്ച് ആക്ഷേപവും പരാതിയും ഉയര്‍ന്ന സാഹചര്യത്തില്‍ നമോ ടി.വിയില്‍ പ്രദര്‍ശിപ്പിക്കേണ്ട എല്ലാ റെക്കോര്‍ഡ് പ്രോഗ്രാമുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ നമോ ടിവി ചട്ടലംഘനം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments