കോഴിക്കോട്: പിണറായിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വടകര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് തെറ്റാണെനന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അദാനി നല്‍കിയ കമ്മീഷന്‍ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയന്‍ പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
പിണറായിയെ വിമര്‍ശിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. ചീത്ത കാര്യങ്ങള്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ പിണറായിക്കോ മോദിക്കോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ജഡ്ജിംഗ് കമ്മിറ്റിക്ക് സംശയമുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയും പിണറായിയും ഒരേ സ്വഭാവക്കാരാണ്. മോദിക്ക് കേരളത്തില്‍ ഏറ്റവും പ്രിയം പിണറായിയെ ആണെന്നും പറഞ്ഞ മുരളീധരന്‍ പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാന്‍ പിണറായിക്കാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
12 ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ 19നാണ് അദ്ദേഹം തിരിച്ചെത്തിയത്. ജനീവ , ലണ്ടന്‍, നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ് , പാരിസ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്.തുടര്‍ന്ന് യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ആ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments