Latest NewsKeralaIndia

മദ്യപിക്കുന്നത് പുരുഷൻമാരുടെ മാത്രം കുത്തകയല്ല, താനും കഴിക്കുമെന്നും കൂടാതെ ചില ഉപദേശങ്ങളുമായി ജോമോൾ ജോസഫ്

കൂട്ടുകാരൊടൊപ്പം നിങ്ങൾ മദ്യപിച്ച് അറുമാദിക്കുന്ന ആ സമയവും പണവും കുടുംബത്ത് സ്വന്തം ഭാര്യയോടൊപ്പമിരുന്ന് രണ്ടെണ്ണം അടിക്കാനായി ഉപയോഗിച്ച് നോക്കിക്കേ

താൻ ഇടക്ക് ബിയർ കഴിക്കുന്ന വ്യക്തിയാണെന്നും എങ്കിലും കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താൽപര്യമില്ല എന്നും ജോമോൾ ജോസഫ്. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,

മദ്യപിക്കുന്നത് പുരുഷൻമാരുടെ മാത്രം കുത്തകയല്ല..

ഞാൻ ഇടക്ക് ബിയർ കഴിക്കുന്ന വ്യക്തിയാണ്. കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താൽപര്യമില്ല. എന്നാൽ ഒരു ബിയറൊക്കെ കഴിച്ച് ഒന്ന് റിലാക്സ്ഡ് ആയ അവസ്ഥയിൽ മനസ്സൊക്കെ ഫ്രീയായി ചില രാത്രികൾ എൻജോയ് ചെയ്യാൻ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ. മദ്യപാനസദസ്സുകളോട് ഇന്നുവരെ താൽപര്യം തോന്നിയിട്ടില്ല, ക്ലബ്ബുകളിലോ, ബാറുകളിലോ പോയി മദ്യപിക്കുന്നതിനോടും താൽപര്യമില്ല. എന്നാൽ വീട്ടിൽ ഭക്ഷണമൊക്കെ തയ്യാറാക്കി, മോനെ ഉറക്കിയശേഷം ഭർത്താവിനോടൊപ്പം ബിയറും കഴിച്ച് കൊച്ചുവർത്തമാനവും കളിചിരികളും തമാശയും പറഞ്ഞിരിക്കുക എന്നത് വളരെ രസകരമായ അനുഭവമാണ്.

മിക്ക പുരുഷൻമാരും കൂട്ടുകാരൊത്താണ് മദ്യപിക്കുന്നത്. അതിൽ ഭൂരിഭാഗവും ലെവല് പോകുന്നത് വരെ കഴിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അത്തരം മദ്യപാനരീതിയെ ഇന്നേവരെ ഉൾക്കൊള്ളാനായിട്ടില്ല. കൂട്ടുകാരൊടൊപ്പം നിങ്ങൾ മദ്യപിച്ച് അറുമാദിക്കുന്ന ആ സമയവും പണവും കുടുംബത്ത് സ്വന്തം ഭാര്യയോടൊപ്പമിരുന്ന് രണ്ടെണ്ണം അടിക്കാനായി ഉപയോഗിച്ച് നോക്കിക്കേ.. അപ്പോൾ അറിയാം നിങ്ങൾക്കിടയിൽ അകലം കുറഞ്ഞ് വരുന്നത്. നമ്മൾ സ്നഹത്തിലാണ് എന്ന് പറയുമ്പോഴും, എത്രത്തോളം ഇഴയടുപ്പം നിങ്ങൾക്കിടയിലുണ്ട് എന്ന് സ്വയം ചിന്തിച്ചാൽ നമുക്ക് മനസ്സിലാക്കാനാകും. ബന്ധങ്ങളിലെ അകലം കുറക്കുന്നതിനും, പരസ്പരം മനസ്സിലാക്കലുകൾക്കും ഇത്തരം റിലാകസ്ഡ് ആയ ഇന്റിമേറ്റ് നിമിഷങ്ങൾ ഉപകാരപ്പെടും എന്നുതന്നെയാണ് എന്റെ അഭിപ്രായം. കൂടാതെ പണവും ലാഭിക്കാം..

ബിയർ കഴിക്കുമ്പോൾ ഗോതമ്പും യീസ്റ്റും ഇട്ട് ഉണ്ടാക്കുന്ന ബിയർ തലവേദനക്ക് കരണമായേക്കാം, എന്നാൽ ബാർളി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിയറുകൾ ടേസ്റ്റുള്ളതും തലവേദനയില്ലാത്തതുമായി എനിക്ക് തോന്നുന്നു. എന്റെ ഇഷ്ട ബിയർ ബ്രിട്ടീഷ് എംപയറും ഹെനിക്കനും ആണ് ?

മുന്നറിയിപ്പ് – മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

shortlink

Related Articles

Post Your Comments

Related Articles


Back to top button