Latest NewsIndia

കോപ്റ്റർ തകർന്നുവീണ് ആളുകൾ മരിച്ച സംഭവം ; എയർ ഓഫീസർ കമാൻഡിംഗിനെതിരെ നടപടി

ശ്രീനഗർ : കാശ്മീരിൽ കോപ്റ്റർ തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ എയർ ഓഫീസർ കമാൻഡിംഗിനെതിരെ നടപടി. ശ്രീനഗർ എയർ ബേസിലെ എയർ ഓഫീസർ കമാൻഡിംഗിനെയാണ് മാറ്റിയത്. കോപ്റ്റർ തകർന്നത് വ്യോമസേനയുടെ വെടിവെയ്പ്പിലെന്ന് റിപ്പോർട്ട്. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെയ്പ്പ് നടന്നത്.നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേനാ നടപടിയെടുത്തത്. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയുണ്ടാകും.

ഫെബ്രുവരി 27 നാണ് എംഐ17 ഹെലികോപ്റ്റര്‍ ശ്രീനഗറിന് സമീപമുള്ള ബദ്ഗാമില്‍ തകര്‍ന്ന് വീണത്. കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്. നൗഷേര മേഖലയില്‍ പാക് ഫൈറ്റര്‍ ജെറ്റുകളുമായി വായുസേന ഏറ്റുമുട്ടല്‍ നടക്കുന്നതിന് ഇടയിലായിരുന്നു ബദ്ഗാമില്‍ കോപറ്റര്‍ തകര്‍ന്നു വീണത്. സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യോമസേനയുടെ വീഴ്ച കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button