തൃശ്ശൂർ: പ്ലൈവുഡ് വ്യാപാരത്തിലെ വെട്ടിപ്പിനെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന ജി.എസ്.ടി. വകുപ്പ്. വാറ്റിൽനിന്ന് ജി.എസ്.ടി.യിലേക്ക് മാറിയവരുടെയും പുതിയതായി ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്തവരുടെയും രേഖകളും നികുതി റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെയും റിട്ടേണിൽ നികുതി ബാധ്യതയില്ലെന്ന് കാണിച്ച സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരിശോധിക്കും. ഇന്റലിജൻസ് സ്ക്വാഡിനെ ഉപയോഗിച്ചാണ് ആദ്യഘട്ട വിവര ശേഖരണം നടത്തുന്നത്. പിന്നീട് ഓഫീസുകളിൽനിന്ന് വിവരംശേഖരിക്കും.
Post Your Comments