ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയിൽ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും അഭിപ്രായം തേടി. . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും വിവാദ പരാമര്‍ശങ്ങളില്‍ ക്ലീൻ ചിറ്റ് നല്കിയ നടപടിയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന ലവാസയുടെ വാദമാണ് തള്ളിയത്. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക ജുഡീഷ്യല്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണെന്നും. അതിനാല്‍ വിധി പ്രസ്താവങ്ങളില്‍ ജഡ്ജിമാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നത് പോലെ തന്റെ വിയേജന നിലപാട് രേഖപ്പെടുത്തണമെന്നാണ് ലവാസ ആവശ്യപ്പെട്ടത്.
തന്റെ വാദം തെളിയിക്കാൻ വേണ്ടി ചില ഉദാഹരണങ്ങളും ലവാസ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യോഗങ്ങള്‍ എക്സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാല്‍ തന്നെ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം ചൂണ്ടിക്കാണിച്ചു. ഭൂരിപക്ഷ തീരുമാനമാണ് നടപ്പിലാവുക. ഈ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. ആ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് കമ്മീഷനില്‍ ഭിന്നത ഉണ്ടായിരുന്നോ ഇല്ലയോ എന്നതിന് പ്രസക്തിയില്ലെന്നും നിയമവിഭാഗം വ്യക്തമാക്കി. നിയമവിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അറിയിച്ചത്.
Post Your Comments