ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. കമ്മീഷന്‍ അംഗം അശോക് ലാവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ് കത്തിലെ ആവശ്യം. സുനിൽ അറോറ രണ്ട് കത്തുകളാണ് എഴുതിയത്. ലാവാസ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം ചേരുമെന്നും കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി എന്ന ആരോപണത്തില്‍ നീതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയിൽ അശോക് ലാവാസ വിയോജിപ്പ് അറിയിച്ചിരുന്നു.
കമ്മീഷന്‍ യോഗങ്ങളില്‍നിന്നു രണ്ടാഴ്ചയായി ലവാസ വിട്ടുനില്‍ക്കുകയാണ്.ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിംഗില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിന് ലവാസ മുഖ്യ കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. തന്റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാല്‍ യോഗത്തിലെ ചര്‍ച്ചകളിലുള്ള നിലപാടുകള്‍ അര്‍ഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്നുമാണ് ലവാസ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.
Post Your Comments