ദില്ലി: അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 21 നു യോഗം ചേരും. പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നേരെ ഉയർന്ന തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ കമ്മീഷൻ ക്ളീൻ ചീട്ട് നൽകിയതിൽ കമ്മീഷനുള്ളിൽ തന്നെ തർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പ് കമ്മീഷണറിൽ ഒരാളായ അശോക് ലവാസ തന്റെ പ്രതിഷേധം അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയ്ക്ക് കത്തയാക്കുകയും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ക്ലീൻ ചീട്ട് നൽകുന്നതിൽ തന്‍റെ വിയോജിപ്പ് അറിയിച്ചിട്ടും അന്തിമ ഉത്തരവിൽ തന്‍റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ലെന്നാണ് ലാവാസയുടെ പരാതി.
Post Your Comments