Latest NewsKerala

വോട്ടെണ്ണലിനൊരുങ്ങി കൊച്ചി; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സുരക്ഷ ശക്തമാക്കി പോലീസ്

 

കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലേക്കു നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനൊരുങ്ങി കൊച്ചി. അനിഷ്ടസംഭവങ്ങള്‍ക്കുള്‍പ്പെടെ സാധ്യതകളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് വേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്റ്റര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ചാലക്കുടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളേജും എറണാകുളം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ ; സൂക്ഷിച്ചിട്ടുള്ള കുസാറ്റ് കാമ്പസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ് ബ്ലോക്കും അദ്ദേഹം സന്ദര്‍ശിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. യൂണിഫോമിലോ അല്ലാതെയോ പോലീസുകാര്‍ക്ക് കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മീഡിയ സെന്ററുകള്‍ ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും. സുവിധ, ട്രെന്‍ഡ് എന്നീ വെബ് ആപ്ലിക്കേഷനുകളിലൂടെ വോട്ടെണ്ണല്‍;നില തത്സമയം ഇവര്‍ക്ക് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button