ദുബായ് : യു എ ഇയില്‍ പ്രവാസികള്‍ക്ക് ആജീവനാന്ത താമസത്തിന് സംവിധാനം വരുന്നു. പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിച്ചു . യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് യു എ ഇയിലെ ആയുഷ്‌കാല റെസിഡന്‍സി സംവിധാനം പ്രഖ്യാപിച്ചത്. ഉയര്‍ന്ന യോഗ്യതയും നിക്ഷേപവുള്ളവര്‍ക്ക് ‘ഗോള്‍ഡന്‍ കാര്‍ഡ്’ എന്ന പേരിലാണ് രാജ്യത്ത് ആയുഷ്‌കാല റെസിഡന്‍സി സംവിധാനം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 6800 നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് നല്‍കും.
ആദ്യഘട്ടത്തില്‍ യുഎഇയില്‍ 100 ശതകോടിയോ അതില്‍ കൂടുതലോ നിക്ഷേപമുള്ളവര്‍ക്കാണ് ഗോള്‍ഡന്‍കാര്‍ഡ് നല്‍കുക. ഇതിന് പുറമെ, വേറിട്ട മികവ് പുലര്‍ത്തുന്ന ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കും രാജ്യത്ത് ആയുഷ്‌കാല റെസിഡന്‍സി നല്‍കും.
യു എ ഇയുടെ വിജയത്തിന് ക്രിയാത്മക സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ മുന്നോട്ടുള്ള യാത്രയില്‍ സ്ഥിരമായി ഒപ്പം നിര്‍ത്താനാണ് ഈ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചു. യു എ ഇയെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ ഒഴിച്ചുകൂടാനാവത്ത ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശ്ചിത യോഗ്യതയുള്ളവര്‍ക്കും മികവ് പുലര്‍ത്തുന്നവര്‍ക്കും അഞ്ചുവര്‍ഷത്തെയും പത്തുവര്‍ഷത്തെയും ദീര്‍ഘകാല വിസ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആയുഷ്‌കാല റെസിഡന്‍സ് സംവിധാനവും പ്രഖ്യാപിക്കുന്നത്.
Post Your Comments