ഇറ്റാനഗർ: റീപോളിങ് നടക്കുന്ന അരുണാചലിലെ കുറുങ് കുമെ ജില്ലയില്‍ ബൂത്തിലേക്ക് പോവുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രണം. മുഖം മൂടി ധരിച്ചെത്തിയ അഞ്ഞൂറോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. എ.കെ 47 തോക്കുകളടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
അക്രമികൾ തോക്കു ചൂണ്ടി ഉദ്യോഗസ്ഥരോട് വോട്ടിങ് മെഷ്യനുകൾ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു
ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി കൊലോറിയാങില്‍ തിരിച്ചെത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. എന്തൊക്കെ വന്നാലും തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്നും മറ്റൊരു സംഘത്തെ ബൂത്തിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനാലണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടെ റീപോളിങ്ങിന് ഉത്തരവിട്ടത്. അരുണാചലിലെ 60 അംഗ നിയമസഭയില്‍ 16 സീറ്റുകളുള്ള പാര്‍ട്ടിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി. ബിജെപിയുടെ സഖ്യ കക്ഷിയുമാണ് ഇവർ.
അക്രമികളെ കണ്ടെത്തി നിയമ നടപടികൾ എടുക്കണമെന്ന ആവശ്യം ശക്തമാണ്.
Post Your Comments