
റിയാദ്: റിയാദിന് സമീപം മുസാഹ്മിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കന്യാകുമാരി സൗത്ത് കുണ്ടൽ സ്വദേശി മുരുകൻ (48), കൊൽക്കത്ത സ്വദേശി നജീം ഷെയ്ക് (50) എന്നിവരാണ് മരിച്ചത്. അൽ ഖുവയയിൽ നിന്ന് മുസാഹ്മിയയിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. മുരുകൻ സംഭവ സ്ഥലത്തും നജീം ഷെയ്ക് മുസാഹ്മിയ ജനറൽ ആശുപത്രിയിലുമാണ് മരിച്ചത്.
Post Your Comments