ഇടുക്കി : വേനല്‍മഴ കനിയാതെവന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 2,328.08 അടിയായിരുന്നു.
കഴിഞ്ഞ ഈ സീസണിലേക്കാള്‍ കുറവാണിത്. ജലനിരപ്പ് ഇത്രമാത്രം കുറഞ്ഞത് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2017ല്‍ ഇത്രയധികം മഴ ഉണ്ടാകാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2,328 അടി വെള്ളമാണ് ഉണ്ടായിരുന്നത്.2018ല്‍ സംഭരണശേഷിയുടെ പരമാവധി വെള്ളം നില നിര്‍ത്തിയിട്ടും ജലനിരപ്പ് കുറഞ്ഞത് വൈദ്യുത പ്രതിസന്ധിക്ക് കാരണമായേക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
വേനല്‍ മഴ കനിഞ്ഞില്ലങ്കില്‍ ഒരു മാസത്തേക്കുള്ള വൈദ്യുത ഉല്‍പ്പാദനത്തിനുള്ള വെള്ളം അണക്കെട്ടിലില്ല. ഈ സാഹചര്യത്തില്‍ കാലവര്‍ഷം വൈകുക കൂടി ചെയ്താല്‍ ഉല്‍പ്പാദനം നിയന്ത്രിക്കേണ്ടതായിട്ടാണ് വരിക. കേരളത്തിന്റെ പ്രധന ഊര്‍ജ്ജസ്രോതസായ ഇടുക്കി പദ്ധതിയില്‍ നിലവില്‍ 5 ജനറേറ്ററുകള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അണക്കെട്ടില്‍ സംഭരണശേഷിയുടെ 28.72 ശതമാനം മാത്രം ജലമുള്ളത് ഇപ്പോള്‍ വൈദ്യുത ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ മഹാപ്രളയത്തില്‍ അണക്കെട്ട് നിറഞ്ഞതിനാല്‍ ഒരു മാസക്കാലം തുറന്നു വിട്ടിരുന്നു.ഇതേ തുടര്‍ന്ന് കോതമംഗലം, പെരുമ്പാവൂര്‍, കാലടി,ആലുവ, നെടുമ്പാശേരി വിമാനതാവളം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപൊക്കമുണ്ടാകുകയും ചെയ്തിരുന്നു
Post Your Comments