Latest NewsIndia

‘ഞങ്ങൾക്ക് എക്സിറ്റ് പോളുകളിലൊന്നും വിശ്വാസമില്ല ,റിസൾട്ട് വരുമ്പോൾ കാത്തിരുന്നു കാണാമെന്ന് ‘ സീതാറാം യെച്ചൂരി

എന്നാൽ ഈ വർഷം, ഞങ്ങളുടെ ഏക ലക്ഷ്യം ഞങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ്.

‘എക്സിറ്റ് പോളുകളിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അവ ഒട്ടും കൃത്യതയോടെ പുറത്തുവരുന്നില്ല. എന്തിനു വികസിത രാജ്യമായ ഓസ്ട്രേലിയയിൽ പോലും ഇന്ന് നമ്മൾ കണ്ടതാണ്. വികസിത രാജ്യങ്ങളിലെ യഥാർത്ഥ ഫലം എക്സിറ്റ് പോളുകൾ പ്രവചിച്ചതിൽനിന്ന് തികച്ചും എതിരാണ്. ഞാൻ എക്സിറ്റ് പോളുകൾ ഗൗരവമായി എടുക്കുന്നില്ല. ഈ തലമുറയെ ഞാൻ ആർകെ ലക്ഷ്മന്റെ കാർട്ടൂണുകൾ പരിചയപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഇൻഡ്യയിലെ ആദ്യ എക്സിറ്റ് പോൾ കഴിഞ്ഞ് ചിത്രീകരിച്ചത്, ഭർത്താവ് ഭാര്യയോട് പറയുന്നതായാണ്.

തെറ്റായ പ്രവചനം നടത്തിയ ബാലറ്റ് തള്ളിക്കളഞ്ഞ ശേഷം തനിയെ കറക്റ്റ് ചെയ്തു എന്നാണ്. ഇതുപോലെ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയം എന്നും യെച്ചൂരി ഹിന്ദുസ്ഥാൻ ടൈംസിനു കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.2004 നും 2014 നുമിടയിൽ ഇടതുപക്ഷത്തിന്റെ സീറ്റുകൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നു. എന്നാൽ ഈ വർഷം, ഞങ്ങളുടെ ഏക ലക്ഷ്യം ഞങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ്. മെയ് 23 ന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

പശ്ചിമബംഗാളിൽ പ്രത്യേകിച്ച്, ആറു മണ്ഡലങ്ങളിൽ, വലിയ തോതിലുള്ള അക്രമങ്ങളും വൻകിട കൃത്രിമവുമായിരുന്നു ഇലക്ഷനിൽ കാണാൻ കഴിഞ്ഞത് . ഞങ്ങളുടെ വോട്ടർമാരെ അവരുടെ വോട്ടുകളിൽ നിന്ന് തടയുകയായിരുന്നു. ഞങ്ങളുടെ പ്രവർത്തകരെ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ അത് വലിയ വ്യത്യാസമാകുമെന്ന് ഞാൻ പറയുമായിരുന്നു. ത്രിപുരയിലും ബംഗാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല എന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button