Latest NewsIndia

എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി ശരത് യാദവ് രംഗത്ത്

ന്യൂഡല്‍ഹി•ബിജെപിക്ക് വമ്പൻ ജയം പ്രവചിച്ച് പുറത്ത് വന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ വസ്തുതയില്ലെന്നു ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്. മെയ് 23നു മറ്റൊരു ഫലമാകും വരികയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റായിരുന്നെന്നു പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഫലപ്രവചനങ്ങൾ അവസാന വാക്കായി കരുതാനാകില്ല.

ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രവാക്യമുയർത്തി 2004 തെരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയ് വിജയിക്കുമെന്നാണ് അന്നത്തെ പ്രവചനക്കാർ പറഞ്ഞത്. എന്നാൽ ഫലം മറ്റൊന്നായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവിഭാഗം ജനങ്ങളെയും ഈ സർവേയുടെ ഭാഗമാക്കാറുണ്ടോയെന്നും ആയിരക്കണക്കിന് ജാതി വിഭാഗങ്ങളുള്ള ഇന്ത്യയിൽ ആ വിഭാഗങ്ങളുടെയെല്ലാം പ്രതിനിധികളെ കണ്ട് അഭിപ്രായം ആരാഞ്ഞിരുന്നോ എന്നും കർഷകരെ സർവ്വേയുമായി സമീപിക്കാറുണ്ടോ എന്നും ശരത് യാദവ് ചോദിച്ചു. സീ ന്യൂസ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിലും ബീഹാറിലും താൻ സഞ്ചരിച്ചിരുന്നെനും ഇവിടെയെല്ലാം ബിജെപിക്കെതിരായ ജനവികാരം ശക്തമാണെന്നും ബിഹാറിൽ ബിജെപി-ജെഡിയു മുന്നണി 40 സീറ്റിലും വിജയിക്കുമെന്ന പ്രവചനം അധികപ്രസംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button