കോട്ടയം: കേരളം കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തിന് വേണ്ടി തമ്മിലടി രൂക്ഷമാകുന്നു. നിലവിൽ മാണിയുടെ മരണത്തെ തുടർന്ന് താൽക്കാലിക അധ്യക്ഷനായ പി ജെ ജോസഫ് ഉടനെ സംസ്ഥാന സമിതി യോഗം ചേരേണ്ടതില്ലെന്ന നിലപാടിലാണ്. അതിനിടയിൽ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിനും വര്‍ക്കിങ് ചെയര്‍മാനായി ജോസ് കെ മാണിക്കും, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പദവി സി എഫ് തോമസിനും എന്ന ഫോര്‍മുല നടപ്പിൽ വരുത്തുകയെന്നതാണ് ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത്.
ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മറ്റി യോഗമാണെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു എന്നാൽ മരണം മൂലം പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഒഴിവു വന്നാല്‍ സമവായത്തിലൂടെയാണ് പുതിയ ആളെ കണ്ടെത്തുക എന്നും അതിനായി സംസ്ഥാന കമ്മറ്റി യോഗം ചേരേണ്ട ആവശ്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
സംസ്ഥാന സമിതിയിൽ ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ളതാണ് ജോസഫിനെ സമവാക്യത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
Post Your Comments