കൊല്ലം: കേരളത്തില്‍ യു ഡി എഫ് തരംഗമുണ്ടാകുമെങ്കിലും ബി ജെ പി അക്കൗണ്ട് തുറക്കുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ്പോളുകളും പറയുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് താമര വിരിയിക്കുമെന്ന സാധ്യതകളാണ് ഏവരും പങ്കുവച്ചത്. വിജയത്തെക്കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനവും രംഗത്തെത്തിയിരുന്നു.
കൊല്ലത്തെ പ്രശസ്തമായ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ കുമ്മനം ആഗ്രഹസഫലീകരണത്തിനായുള്ള ചടങ്ങുകളും നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ പേരാലിന് ചുറ്റും ഏഴു വട്ടം വലം വച്ച് മണികെട്ടിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങാണ് കുമ്മനം നിര്‍വ്വഹിച്ചത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments