KeralaLatest News

കെവിൻ വധക്കേസ് ; സാക്ഷിക്ക് മർദ്ദനമേറ്റു

കോട്ടയം : കെവിൻ വധക്കേസിലെ സാക്ഷിയെ പ്രതികൾ മർദ്ദിച്ചു. കേസിൽ 37ാം സാക്ഷിയായ രാജേഷിനെയാണ് പ്രതികൾ മർദ്ദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മർദ്ദിച്ചത്. സംഭവത്തിൽ പുനലൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കെവിനെ തട്ടികൊണ്ടുപോയ കാര്യം ഫാസിൽ പറഞ്ഞു എന്നായിരുന്നു രാജേഷിന്റെ സാക്ഷിമൊഴി.

കേസിൽ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button