
റിയാദ് : സൗദിയിൽ വിമാനയാത്രക്കിടെ സഹ പൈലറ്റിനു ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. സൗദിയയ്ക്കു കീഴിലുള്ള ബജറ്റ് എയർലൈൻ ഫ്ളൈ അദീലിലെ സഹ പൈലറ്റ് മിസ്അബ് സുലൈമാനാണ് മരിച്ചത്. മിസ്അബിന് യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായി. ശേഷം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി മിസ്അബിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments