ജീവന് രക്ഷിക്കാന്‍ അടിയന്തരമായി നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് അനുമതി ആവശ്യമില്ലെന്ന് മുംബൈയിലെ ഉപഭോക്തൃകോടതി. ബന്ധുക്കളുടെ സമ്മതമില്ലാതെ രോഗിയുടെ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും എതിരൈ സമര്‍പ്പിച്ച പരാതി പരിശോധിച്ചാണ് മുംബൈയിലെ ഉപഭോക്തൃതര്‍ക്കപരിഹാരകോടതിയുടെ വിധി.
ഓപ്പറേഷന്‍ നടത്തിയ ആശുപത്രിയും ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ശസ്ത്രക്രിയ നടത്തുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു പ്രശ്‌നം രോഗിയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുത്താതെ ഡോക്ടര്‍മാരുട സംഘം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുകയായിരുന്നു. അടിയന്തിരമായി സ്വീകരിക്കേണ്ടി വന്ന ഈ നടപടി രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ് ഉപകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആ സാഹചര്യത്തില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ച് രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങുക പ്രായോഗികമായിരുന്നില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. 1986ലെ ഉപഭോക്തൃഅവകാശസംരക്ഷണ നിയമപ്രകാരമാണ് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. തങ്ങളോട് കൂടിയാലോചന നടത്താതെ ഡോക്ടര്‍മാര്‍ എടുത്ത തീരുമാനം സൃഷ്ടിച്ച ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Post Your Comments