Latest NewsIndia

ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകൾ

ന്യൂഡല്‍ഹി•വിവാദമായ ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് വേണ്ടി ഹാജരാകാനെത്തിയത് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മകൾ രശ്മി ഗോഗോയ്. 2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്‍റെ തുടക്കം. മോഹൻലാൽ ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചു എന്നതായിരുന്നു കുറ്റം.

തേവരയിലെ വീട്ടിൽ നിന്നും ആദായ നികുതി ഉദ്യോഗസ്ഥർ 4 ആനക്കൊമ്പ് കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ ലാലിനെതിരെ അന്ന് കേസെടുത്തു. ആദ്യഘട്ട അന്വേഷണത്തിന് ശേഷം കേസ് റദ്ദാക്കിയിരുന്നു. മാത്രമല്ല നിലവിലുണ്ടായിരുന്ന നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നല്‍കി. തിരുവഞ്ചൂരിന്റെ നേതൃത്വത്തിലാണ് ഈ നീക്കങ്ങൾ നടന്നത്.

പിന്നീട് മോഹൻലാലിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും കേസിൽ പ്രതിപട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button