Latest NewsIndia

അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ തന്നെയും സുരക്ഷാ ജീവനക്കാർ കൊലപ്പെടുത്തുമെന്നും തന്റെ സുരക്ഷാ ജീവനക്കാര്‍ ബിജെപിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നവരാണെന്നും കേജ്‌രിവാൾ ആരോപിച്ചിരുന്നു. സുരക്ഷാ ജീവനക്കാരോട് മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം കേജ്‌രിവാളിന് സുരക്ഷ നൽകരുതെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്ക് ഇത് സംബന്ധിച്ച്‌ ബിജെപി കത്തയച്ചു. കേജ്‌രിവാളിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരെ മാനസികമായി തകര്‍ത്തിരിക്കാമെന്നും അതിനാല്‍ ഇവര്‍ക്ക് കൗണ്‍സിലിങ് ലഭ്യമാക്കണമെന്നും ഇവരെ എത്രയും വേഗം സുരക്ഷാ ചുമതലയിൽ നിന്നും തിരികെ വിളിക്കണമെന്നും ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button