Latest NewsIndia

സിഗററ്റ് -ബിസ്‌കറ്റ് മൊത്ത വ്യാപാരിയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തി

നാഗര്‍കോവില്‍ : ബിസ്‌കറ്റ്, സിഗരറ്റ് മൊത്തവ്യാപാരിയുടെ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. നാലംഗകുടുംബമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കന്യാകുമാരി ജില്ലയിലാണ് നാടിെ നടുക്കിയ ദുരന്തം ഉണ്ടായത്. ആത്മഹത്യയ്ക്ക് പിന്നില്‍ വന്‍ കടബാധ്യതയാണു കാരണമെന്ന് പൊലീസ് പറഞ്ഞു. നാഗര്‍കോവില്‍ വടശ്ശേരി വഞ്ചിമാര്‍ത്താണ്ഡന്‍ പുതുത്തെരുവില്‍ സുബ്രഹ്മണി(50),ഭാര്യ ഹേമ(48), ഹോമിയോപ്പതി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൂടിയായ മകള്‍ ശിവാനി(21), സുബ്രഹ്മണിയുടെ അമ്മ രുഗ്മിണി(72) എന്നിവരാണ് മരിച്ചത്. നാഗര്‍കോവില്‍ വടശ്ശേരി -പുത്തേരി റോഡിലാണ് സുബ്രഹ്മണി. അടുത്തിടെയാണ് വീട് വലുതാക്കി പണിതത്. സാധാരണയായി ജീവനക്കാര്‍ വീട്ടിലെത്തി കടയുടെ താക്കോല്‍ വാങ്ങി പോകുകയായണ് പതിവ്.

ഇന്നലെ രാവിലെ വീട്ടിലെത്തിയ ജീവനക്കാര്‍ വീടിന്റെ മുന്നിലെ ഗേറ്റ് പൂട്ടികിടക്കുന്നതു കണ്ടു കോളിങ് ബെല്‍ ന അടിച്ചു നോക്കിയെങ്കിലും വാതില്‍ തുറന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഹേമയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി വീടിന്റെ ജനല്‍ക്കമ്പി മുറിച്ചു മാറ്റി അകത്തു കടന്നു നോക്കിയപ്പോഴാണ് മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിനു താഴെ ശീതളപാനീയത്തിന്റെ പായ്ക്കറ്റ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button