ThrissurNattuvarthaLatest NewsKeralaNews

വിഷവാതകം ശ്വസിച്ച് കൂട്ട ആത്മഹത്യ: കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും വാങ്ങിയത് ഓൺലൈനിൽ

തൃശൂർ: വിഷവാതകം ശ്വസിച്ച് നാലുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഇത് നൽകുന്ന സൂചനയെന്നും പോലീസ് വ്യക്തമാക്കി. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് മുമ്പ് വിഷവാതകം പുറത്ത് പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു ശേഷം, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ എന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസ് കണ്ടെടുത്തെന്നാണ് ലഭ്യമായ വിവരം. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ കഴിഞ്ഞ രണ്ടാഴ്ചയായി അതിൽ നിന്നും വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടതാവാം ഇതിന് കാരണമെന്നാണ് സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്.

‘ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണം’: കെ.സുരേന്ദ്രൻ

അടുത്തിടെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായും വീട് ജപ്തി ഭീഷണിയിൽ ആയിരുന്നതായും നാട്ടുകാർ പറയുന്നു. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും കുടുംബവും മുകൾ നിലയിലുമാണ് താമസിച്ചിരുന്നത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല.തുടർന്ന് അയൽക്കാരെത്തി മുകൾ നിലയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button