
കോഴിക്കോട് : ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.അരീക്കോട് വെറ്റില പാറ പന്ന്യമല സ്വദേശി ഹരിദാസ(30)നാണ് മരിച്ചത്. കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപത്താണ് യുവാവിന്റെ മൃതദേഹം കിടന്നത്.
രാവിലെ 6 മണിയാടേ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാർന്ന് ഒലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം ,തലയിൽ അഴത്തിലുള്ള മുറിവ് ഉണ്ട്. കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പോലീസും ഫോറൻസിക്ക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു
Post Your Comments