KeralaLatest News

കോടതിയോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ട് ; വ്യാജരേഖ കേസിൽ ആദിത്യന്റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്ത്

കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ പിടിയിലായ ആദിത്യന്റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്ത്.തന്നെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജരേഖ നിർമ്മിച്ചതെന്ന് ആദിത്യൻ പോലീസിനോട് പറഞ്ഞു. ഫാദർ ടോണി കല്ലൂക്കാരനാണ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്ന് ആദിത്യൻ പറഞ്ഞു. കോടതിയോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും ആദിത്യൻ വ്യക്തമാക്കി.

കർദ്ദിനാളിനെതിരെ വ്യാജരേഖ അപ്‌ലോഡ് ചെയ്തതിനാണ് എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിൽവെച്ച്. വ്യാജരേഖ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തു. രേഖ തയ്യാറാക്കിയത് ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമെന്ന് ആദിത്യൻ പോലീസിന് മൊഴിനൽകി.

കേസിൽ മുരിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാൻ ആലുവ പോലീസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായതോടെ അറസ്റ്റ് ചെയ്‌തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button