റിയാദ്: സൗദിയിൽ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമയ്ക്ക് ഇനി ചിലവേറും. സ്ഥിരം ഇഖാമയ്ക്ക് 213,333 ഡോളറും (8 ലക്ഷം റിയാൽ) വർഷംതോറും പുതുക്കുന്ന ഇഖാമയ്ക്ക് 26,666 (1 ലക്ഷം റിയാൽ) ഡോളറുമാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിൽ വസ്തുവും കെട്ടിടവും വാഹനവും വാങ്ങാനും വാടകയ്ക്കു നൽകാനും പദ്ധതിയിൽ അംഗമാകുന്ന കുടുംബങ്ങൾക്ക് ലഭിക്കും.
ഇതോടൊപ്പം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മുൻഗണന എന്നിവ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളും ലഭ്യമാകും. അതേസമയം പ്രത്യേക വിഭാഗങ്ങളിലെ അതിവിദഗ്ധർക്കും ദീർഘകാല താമസാനുമതി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം വിഭാഗം ഇതിൽ ഉൾപ്പെടുമെന്നും അറിയിച്ചിട്ടില്ല. പരിഷ്കരിച്ച നിയമത്തിന് രൂപം നൽകി 90 ദിവസത്തിനകം പദ്ധതി പ്രാബല്യത്തിൽ വരുത്തും.
Post Your Comments