തിരുവനന്തപുരം : കാസര്‍ഗോഡ, കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്ന റീ പോളിംഗിന് പര്‍ദയും മുഖാവരണവും ധരിച്ച് വോട്ടെടുപ്പിന് എത്തുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. വസ്ത്രധാരണം അടിസ്ഥാനപരമായ ആവശ്യമാണ്. സിപിഎം ഈ വിഷയത്തില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മുഖംമറയ്ക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.പി ജയരാജന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് പി.എസ് ശ്രീധരന്‍പിള്ള രംഗത്ത് എത്തിയത്. വോട്ടിന് വേണ്ടി സിപിഎം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിപിഎമ്മാണ് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം. എന്നാല്‍ ഇപ്പോള്‍ പര്‍ദ്ദ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും അവര്‍ തന്നെയാണ്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.’ അദ്ദേഹം പറഞ്ഞു. തിരൂരില്‍ പൊന്നാനി ലോക്സഭാ മണ്ഡലം ബിജെപി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.
Post Your Comments