CricketLatest News

ലോകകപ്പിന് ഇനി 10 നാള്‍; രോഹിത് മാലി ദ്വീപില്‍, ചഹാല്‍ ഗോവയില്‍

ലോകകപ്പിന് വെറും 10 നാള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ മാലിദ്വീപിലാണ്. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാകട്ടെ ഗോവയിലും. ഇരുവരും ഉല്ലാസ യാത്രയിലാണ്. ഇവര്‍ മാത്രമല്ല മിക്ക കളിക്കാരും ഇപ്പോള്‍ ടൂറിലാണ്. എന്നാല്‍ താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കരുതേണ്ട. ബി സി സി ഐ ആണ് ഇവരെ നിര്‍ബന്ധിച്ച് അയച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്‍പ് കളിക്കാര്‍ക്ക് മാനസികോല്ലാസം അനുവദിക്കുകയും വേണ്ടത്ര വിശ്രമം നല്‍കുകയുമാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ലക്ഷ്യം. ഒന്നര മാസം നീണ്ട ഐ പി എല്‍ മത്സരങ്ങള്‍ ടീം അംഗങ്ങളെ ക്ഷീണിതരാക്കിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ താരങ്ങള്‍ മടങ്ങിയെത്തും. മെയ് 22നു ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂണ്‍ 5 നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button