പാട്ന: തെരഞ്ഞെടുപ്പ് പ്രക്രീയ വേഗത്തിലാക്കണമെന്നും രണ്ടു ഘട്ടങ്ങൾ തമ്മിലുള്ള സമയ ദൈർഘ്യം കുറയ്ക്കണമെനും തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അവസാന ഘട്ട തെരഞ്ഞെടുപ്പായ ഇന്ന് പാട്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്ര വലിയ അന്തരം മുൻപ് ഉണ്ടായിരുന്നില്ല.തെരഞ്ഞെടുപ്പ് വേഗത്തിലാക്കുന്നത് വോട്ടർമാർക്കും ഗുണം ചെയ്യും. കമ്മീഷൻ എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കണം. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു വിഷയം അവതരിപ്പിച്ച് കത്തയക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രഗ്യ സിംഗ് ടാക്കൂറിന്റെ ഗോഡ്സെ ദേശസ്നേഹിയാണെന്ന പ്രസ്താവന തെറ്റാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
Post Your Comments