തിരുവനന്തപുരം : ഏവരും ഉറ്റുനോക്കുന്ന ഏക്സിറ്റ് പോൾ അൽപ്പസമയത്തിനകം അറിയാം. വിവിധ ഏക്സിറ്റ് പോൾ ഫലങ്ങൾ ആറുമണിക്ക് ശേഷം പുറത്തു വരും. രാജ്യം ആര് ഭരിക്കുമെന്ന സൂചനകൾ ഇതിലൂടെ ലഭിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലെ ഫല സൂചനകളും അൽപ്പസമയത്തിനകം അറിയാൻ സാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശമുള്ളതിനാൽ ഇന്ന് നടന്ന അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിടുക.
രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഇതിൽ 272 സീറ്റിൽ വിജയിക്കുന്ന പാർട്ടിക്കോ, മുന്നണിക്കോ ഭരണം സ്വന്തമാക്കാൻ സാധിക്കും. കേരളത്തിൽ 20 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഏപ്രിൽ 11നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്. തുടർന്ന് ഏപ്രിൽ 18 നും ഏപ്രിൽ 23 നും ഏപ്രിൽ 29 നും, മെയ് ആറിനും മെയ് 12 നും അഞ്ചും ആറും ഘട്ട വോട്ടെടുപ്പുകൾ നടന്നു.
ഒന്നാം ഘട്ട വോട്ടെടുപ്പിലായിരുന്നു ഏറ്റവുമധികമാളുകൾ വോട്ട് രേഖപ്പെടുത്തിയത് ഒന്നാം ഘട്ടത്തിൽ 69.33 ശതമാനം പേരും രണ്ട്, മൂന്ന് ഘട്ടങ്ങളിൽ 66 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ആറാം ഘട്ടത്തിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത് . 41.66 ശതമാനം പേരാണ് ആറാം ഘട്ടത്തിൽ വോട്ട് ചെയ്‌തത്.
Post Your Comments