അബുദാബി : സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഐ.എം,എഫിന്റെ നിര്‍ദേശം. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നെങ്കിലും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ശകതമായി തന്നെ മുന്നോട്ടു കൊണ്ടു പോകണമെന്ന ഗള്‍ഫ രാജ്യങ്ങളോട് ഐ.എം.എഫ ആവശ്യപ്പെട്ടു. അധികവരുമാനം ഉറപ്പാക്കിയും സര്‍ക്കാര്‍ വക ചെലവുകള്‍ നിയന്ത്രിച്ചും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തണമെന്നാണ നിര്‍ദേശം.
ആദ്യമായ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയ സൗദി, യു.എ.ഇ രാജ്യങ്ങളുടെ നടപടി ഏറെ ഗുണകരമായെന്ന ഐ.എം.എഫ വിലയിരുത്തി. എന്നാല്‍ വാറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് യു.എ.ഇയോടും സൗദിയോടും ഐ.എം.എഫ് ആവശ്യപ്പെടുകയും ചെയതു. ജി.സി.സി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയാണ ഇത്തരമൊരു നിര്‍ദേശം ഐ.എം.എഫ നല്‍കിയിരിക്കുന്നതും.
സൗദിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാനും സൗദി പൗരന്മാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും ചില നിര്‍ദേശങ്ങള്‍ കൂടി ഐ.എം.എഫ് മുന്നോട്ടു വെച്ചിട്ടുണ്ട്.
Post Your Comments