തിരുവനന്തപുരം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടി . സിറ്റി ഷാഡോ പൊലീസാണ് യുവാവിനെ പിടികൂടിയത്. .കുട്ട മല വടക്കേ കല്ലു വിളയില്‍ ജിപിന്‍ ജോണി (27) ആണ് അറസ്റ്റിലായത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം , തൃശൂര്‍ ജില്ലകളിലായി സ്ത്രീകളുടെ മാല പിടിച്ചു പറിച്ച നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 നും 12 നുമായി രണ്ടിടങ്ങളില്‍ ഇയാള്‍ മാല പിടിച്ചു പറിച്ചു . സംഭവത്തെ തുടര്‍ന്നു ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രം ഉള്‍പ്പെടെ പുറത്ത് വിട്ടിരുന്നു.
പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിനു സമീപമുള്ള ഇട വഴിയില്‍ വച്ച് മേലാംകോട് തോട്ടത്തു വിള വീട്ടില്‍ രമ്യയുടെ മാല കവര്‍ന്നതും , 12 മണിക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറെ നടയ്ക്കും വാഴപ്പള്ളിയ്ക്കും ഇടയിലുള്ള സ്ഥലത്ത് ശ്രീവരാഹം സ്വദേശി രാജലക്ഷമിയുടെ 6 പവന്‍ മാല പിടിച്ചു പറിച്ചതും ഇയാളായിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ മാസം 11 ന് നേമത്ത് വച്ച് സുധ കുമാരിയുടെ രണ്ടര പവന്‍ മാലയും ഇയാള്‍ കവര്‍ന്നിരുന്നു. ഒരേ ദിവസം തന്നെ രണ്ടു മാല പിടിച്ചു നടത്തിയ മാല കളളനെ കൂടുക്കാനായി രൂപീകരിച്ച ഷാഡോ സംഘമാണ് ഇയാളെ വലയിലാക്കിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ത്യശൂരില്‍ ഇയാള്‍ മൂന്നു മാല മോഷണങ്ങള്‍ നടത്തിയതായി വ്യക്തമായി. സ്വന്തമായി ബൈക്ക് ഉള്ള ഇയാള്‍ സുഹ്യത്തുക്കളുടെ വാഹനങ്ങളില്‍ കറങ്ങി നടന്നായിരുന്നു മോഷണം. നമ്പര്‍ പ്ലേറ്റ് മറിച്ചാണ് മോഷണം നടത്തിയിരുന്നത്. പിടിച്ചു പറിക്കുന്ന മാലകള്‍ പണയം വച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു രീതി. ഇയാള്‍ക്ക് സഹായികള്‍ ഉണ്ടോയെന്നും മറ്റിടങ്ങളില്‍ സമാന മോഷണം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും.
Post Your Comments