ദില്ലി: രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക് 132 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ടൈംസ് പ്രവചിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് 104 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഇത്തവണയും മോദി തരംഗത്തിന് ഇടിവ് വന്നിട്ടില്ലെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. ഇതോടെ വലിയ വിലപേശലുകള്‍ ഇല്ലാതെ തന്നെ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഗോവ എൻഡിഎ തൂത്തുവാരുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. ഡൽഹിയിലും ബിജെപി മുഴുവൻ സീറ്റുകളും നേടുമെന്നാണ് സർവേ ഫലം. ഇന്ത്യയുടെ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുന്ന, അതെ സമയം രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിലെ സർവേ ഫലങ്ങൾ പുറത്ത്. യുപിയിൽ ബിജെപി 58 സീറ്റുകൾ നേടുമെന്നും , യുപിഎ 02 സീറ്റുകൾ വരെ നേടാമെന്നും മഹാഗഡ്ബന്ധൻ 20 സീറ്റുകൾ വരെ നേടാമെന്നുമാണ് പ്രവചനം. അതെ സമയം പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കർണ്ണാടകയിൽ ബിജെപി 21 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം.
ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് 3 മുതൽ 6 വരെ ലഭിക്കുമെന്നാണ് സർവേ പറയുന്നത്. അതെ സമയം തമിഴ്‌നാട്ടിൽ ഡി എം കെ കോൺഗ്രസ് സഖ്യത്തിന് 34 മുതൽ 38 ലഭിക്കുമെന്നാണ് സർവേ പ്രവചനം.അതെ സമയം എ ഐഡിഎം കെ ബിജെപി സഖ്യത്തിന് 4 സീറ്റു വരെ ലഭിക്കാമെന്നും പ്രവചിക്കുന്നു. കേരളത്തിൽ ഒരു സീറ്റാണ് എൻ ഡി എ യ്ക്ക് പ്രവചിക്കുന്നത്. എൽഡിഎഫിന് 3 മുതൽ 4 സീറ്റ് ആണ് പ്രവചിക്കുന്നത്. അതെ സമയം യുഡിഎഫിന് 15 മുതൽ 16 വരെ സീറ്റുകൾ പ്രവചിക്കുന്നുണ്ട്.
Post Your Comments