ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്ന ഫലങ്ങളാണ് വന്നത്. ഇതോടെ പ്രതിപക്ഷ കക്ഷികൾ നിരാശയിലേക്ക് പോകരുതെന്ന ആഹ്വാനവുമായി മമത ബാനർജി രംഗത്ത്. പ്രതിപക്ഷ കക്ഷികൾ മറ്റെല്ലാ ദേഷ്യങ്ങളും മറന്നു ഒന്നിച്ചു നിൽക്കണമെന്നാണ് മമതയുടെ ആഹ്വാനം.
മമതയെയും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയും ഞെട്ടിച്ചു കൊണ്ട് ബിജെപി 19 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. മമതയ്ക്കും ബിജെപിക്കും ഒരേ പോലെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. മമത വിരുദ്ധ വോട്ടുകളെല്ലാം തന്നെ ചെന്നെത്തിയിരിക്കുന്നത് ബിജെപിയിലേക്കാണെന്നതാണ് ഏറെ ശ്രദ്ധേയം. ബംഗാളിൽ ഇടതു മുന്നണി തകർന്നു എന്നത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ബിജെപി ബംഗാളിലെ പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. അതെ സമയം കോൺഗ്രസിനും സീറ്റുകളൊന്നും പ്രവചിച്ചിരിക്കുന്നില്ല. അതേസമയം 2014 ലേതിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ബിജെപിയ്ക്ക് 300 ന് മുകളില്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് നരേന്ദ്രമോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രതീക്ഷ പങ്കുവെയ്ക്കുന്നത്
Post Your Comments